ഇന്ത്യയുടെ കായിക ഇതിഹാസം മേജർ ധ്യാൻചന്ദിന്റെ ജന്മ ദിനം- കായിക ദിനം ആഘോഷിച്ചു

മലപ്പുറം: ഇന്ത്യയുടെ കായിക ഇതിഹാസം മേജർ ധ്യാൻചന്ദിന്റെ ജന്മദിനം - കായിക ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 29 ന് മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദേശീയ കായിക ദിനം ആഘോഷിച്ചു. മലപ്പുറം മുനിസിപ്പൽ ചെയർമാൻ  മുജീബ് കാടേരിയുടെ അധ്യക്ഷതയിൽ മലപ്പുറം എംഎൽഎ പി ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കലക്ടർ വി ആർ വിനോദ് ഐഎഎസ് മുഖ്യാതിഥിയായി.
 
സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ സി സുരേഷ് സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് മെമ്പർ കെ എ നാസർ, സ്പോർട്സ് കൗൺസിൽ ഹോക്കി കോച്ച് മുഹമ്മദ് യാസർ വി വി ആശംസ അർപ്പിച്ച് സംസാരിച്ചു. 

സ്പോർട്സ് കൗൺസിൽ കബഡി പരിശീലകൻ മഞ്ജിത്ത് എ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫിറ്റ്നസ് ട്രെയിനർ റഹീം കുട്ടികൾക്കായി എയ്റോബിക് എക്സൈസ് ആക്ടിവിറ്റി ചെയ്തുകൊടുത്തു. സ്പോർട് കൗൺസിൽ സെക്രട്ടറി അർജുൻ വി ആർ നന്ദി പറഞ്ഞു സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി മലപ്പുറം ഇന്ദിരാ പ്രിയദർശിനി  സ്റ്റേഡിയത്തിൽ വച്ച് മലപ്പുറം എംഎൽഎ പി ഉബൈദുള്ള, മലപ്പുറം മുനിസിപ്പാലിറ്റി ചെയർമാൻ മുജീബ് കാടേരി ടീമും
ബഹു ജില്ലാ കലക്ടർ വി ആർ വിനോദ് ഐ എ എസ്, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ  സി  സുരേഷ് ടീമും തമ്മിൽ ഷട്ടിൽ ബാഡ്മിന്റൺ സൗഹൃദ മത്സരം  നടത്തി.

റിപ്പോർട്ട് :- അബ്ദുൽ റഹീം പൂക്കത്ത്
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}