മലപ്പുറം: ഓണ-നബിദിന ആശംസകൾ നേർന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പാണക്കാട്ടെത്തി. രാവിലെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തിയാണ് ആശംസകൾ നേർന്നത്.
ഓണവും നബിദിനവും ഓരേ ദിവസമായതിലുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചു. മക്കയിൽനിന്ന് കൊണ്ടുവന്ന ഈത്തപ്പഴം തങ്ങൾ മന്ത്രിക്ക് സമ്മാനിച്ചു.
പി.കെ. കുഞ്ഞാലികുട്ടി എംഎൽഎ, മുനവ്വറലി ശിഹാബ് തങ്ങൾ, ടി.പി. അഷ്റഫലി, പി.വി. അഹമ്മദ് സാജു എന്നിവർ സംബന്ധിച്ചു. മലപ്പുറത്ത് വിവിധ പരിപാടികളിൽ മന്ത്രി പങ്കെടുത്തു.