മലപ്പുറം: കോട്ടക്കുന്നിൽ പ്രഭാത സവാരിക്കിടെ ഹൃദയഘാതം വന്ന് തളർന്നു വീണു ശ്വാസംനിലച്ചുപോയ സുഹൃത്തിനെ പതിവ് വ്യായാമത്തിലേർപ്പെട്ട ഉപ്പൂടൻ റഹ്മാൻ പകച്ചുനിന്നവർക്കിടയിൽ അവസരോചിതമായ ഇടപെടലിലൂടെ സി പി ആർ നൽകി ജീവിധത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
തികച്ചും പ്രശംസനീയവും യുവത്വത്തിന് പ്രചോദനപരമായുമുള്ള ഈ പ്രവർത്തിക്ക് കോട്ടപ്പടിവലിയവരമ്പ് യൂത്ത്ലീഗ് കമ്മറ്റിക്കു വേണ്ടി മലപ്പുറം മുൻസിപ്പൽ ചെയർമാൻ പ്രശസ്ത വന്യജീവിസംരക്ഷകനും കൂടിയായ റഹ്മാൻ ഉപ്പൂടനെ ആദരിച്ചപ്പോൾ.
കെന്നോല യൂസഫ്, സുബൈർ കോൽ മണ്ണ, അനസ്, ബസ്വവദ്കെന്നോല, സുബിൻ പുതുശ്ശേരി, ഷംസുദ്ദീൻചുള്ളിക്കൽ എന്നിവർ പ്രസംഗിച്ചു.