വേങ്ങര: ഫുട്ബോൾ ലോകകപ്പ് 2026 ആവേശത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കുട്ടികളിലെ ലഹരിയും മൊബൈൽ അടിക്ഷനും പോലുള്ള സാമൂഹിക ദുഷ്പ്രവണതകളിൽ നിന്ന് മാറി ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കാനുള്ള ഉദ്ദേശത്തോടെ എസ് എഫ് സി ക്ലബ് പുഴച്ചാൽ ഒരു സാമൂഹിക പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ പദ്ധതിയുടെ ഭാഗമായി ഓരോ പ്രദേശത്തുമുള്ള കുട്ടികൾക്ക് ഫുട്ബോൾ വിതരണം ചെയ്ത് അവരിൽ “ലഹരി വേണ്ട… ഫുട്ബോൾ മതി 2026 വേൾഡ് കപ്പ് ആവേശം കുട്ടികളുടെ കളിസ്ഥലങ്ങളിൽ പടരടട്ടെ” എന്നൊരു ആരോഗ്യകരമായ ഉണർവ് വളർത്തുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി പുഴച്ചാൽ പുത്തൻതോട് പ്രദേശത്തെ കുട്ടികൾക്ക് റിജിൽദാസ് (കുഞ്ഞാണി കല്ലക്കയം) സ്പോൺസർ ചെയ്ത ഫുട്ബോൾ എസ് എഫ് സി ക്ലബ് വിമൻസ് വിംഗ് മെമ്പർ മിനി കൈമാറി