വേങ്ങര: ചേക്കാലിമാട് സാംസ്കാരിക സമിതിയും വേങ്ങര പഞ്ചായത്ത് സായംപ്രഭ ഹോമും സഹകരിച്ച് വയോജന സംഗമം നടത്തി. മുതിർന്ന പൗരൻമാരെ ചടങ്ങിൽ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി സോനാഥൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.കെ സലിം, ഇ കെ സുബൈർ മാസ്റ്റർ, അസ്‌ലം, എ.കെ സാബി നൗഷാദ്, സൂപ്പർ വൈസർ സമിത, കെ.സി സഫിയ, സി ആബിദ്, ഇബ്രാഹിം അടക്കാപുര, എ.കെ സക്കീർ, എ.കെ ഫൈസൽ, കെ
അസ്ഹറുദ്ദിൻ, അഫ്സൽ, ഉബൈദ് എന്നിവർ പ്രസംഗിച്ചു.