ക്വാറി ഉൽപ്പന്നങ്ങൾക്ക് കുത്തനെ വിലകൂട്ടി; നിർമ്മാണ മേഖല പ്രതിസന്ധിയിൽ

മലപ്പുറം: സംസ്ഥാനത്ത് ക്വാറി ഉൽപന്നങ്ങളുടെ വില ഒറ്റയടിക്ക് വർധിച്ചത് നിർമ്മാണ മേഖലയ്ക്ക് വലിയ തിരിച്ചടിയായി. ക്വാറി ഉടമകൾ ഒരു അടിക്ക് അഞ്ച് രൂപ വീതം വർധിപ്പിച്ചതോടെ എം.സാൻഡ് ഉൾപ്പെടെയുള്ളവയുടെ നിരക്കുകൾ കുത്തനെ ഉയർന്നു.
എം.സാൻഡിന്റെ വില 42 രൂപയിൽ നിന്ന് 52 രൂപയിലേക്കും, പി.സാൻഡിന്റെ വില 50 രൂപയിൽ നിന്ന് 55 രൂപയിലേക്കും വർധിച്ചു. മെറ്റൽ ഫൂട്ടിന് 46 രൂപ യായും വില ഉയർന്നിട്ടുണ്ട്. വലിയ മെറ്റലുകൾക്കും ഈ വിലവർധന ബാധകമാണ്.

പെട്ടന്നുണ്ടായ ഈ വിലവർധന സർക്കാർ കരാറുകാർക്കടക്കം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സർക്കാർ നിർമ്മാണങ്ങൾ സജീവമാകുന്ന ഈ സമയത്തുണ്ടായ വില വർധന കാരണം, അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ട സാഹചര്യമുണ്ടാകുമെന്നാണ് കരാറുകാരുടെ ആശങ്ക.
വിലവർധന ഒഴിവാക്കാനാവില്ലെന്ന നിലപാടിലാണ് ക്വാറി ഉടമകളുടെ കൂട്ടായ്മ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്കുള്ള നിയന്ത്രണ നടപടികളും, റെയ്ഡുകൾ ഉൾപ്പെടെയുള്ള സർക്കാരിന്റെ ഇടപെടലുകളും വിലവർധനയ്ക്ക് കാരണമായെന്നാണ് ക്വാറി ഉടമകളുടെ വിശദീകരണം.

എന്നാൽ, സർക്കാർ നിർമ്മാണങ്ങൾ സജീവമാകുന്ന സമയത്ത് വില കൂട്ടിയത് പ്രതിസന്ധി സൃഷ്ടിക്കാനാണെന്ന് കരാറുകാർ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}