വേങ്ങര: മുതിർന്ന മാപ്പിള പാട്ട് കലാകാരനും ഗായകനുമായ നല്ലവൻ മുഹമ്മദ് സാഹിബിനെ കേരള മാപ്പിള കലാ അക്കാദമി വേങ്ങര ചാപ്റ്റർ ആദരിച്ചു. അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ ഗാനരചയിതാവ് പി എ ബി അച്ചനമ്പലം മൊമെന്റോ നൽകി ആദരിച്ചു.
ചടങ്ങിൽ ജനറൽ സെക്രട്ടറി എ. കെ. നാസർ പൊന്നാടയും പി. അസീസ് ഹാജി ക്യാഷ് അവാർഡും സമർപ്പിച്ചു.
മുസ്തഫ, നഹീം ചേറൂർ, ശ്രീകുമാർ, കുഞ്ഞഹമ്മദ്, മീരാൻ വേങ്ങര, ബ്രഷ്മാൻ കച്ചേരിപ്പടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.