കുറ്റിപ്പുറം: കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) കുറ്റിപ്പുറം ഉപജില്ല സമ്മേളനം കഴുത്തല്ലൂർ ആബിദിയ്യ മദ്രസ ഓഡിറ്റോറിയത്തിൽ നടന്നു.ദേശീയ ഉറുദു അധ്യാപക അവാർഡ് ജേതാവ് പി പി മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻ്റ് ഷാനവാസ് ഒ.കെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഇർഷാദ്, ജില്ലാ സെക്രട്ടറി പി.എം മരക്കാർ അലി,വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി എം അബ്ദുൽ സമദ്, ഉർദു ആക്കാദമിക് കോംപ്ലക്സ് സെക്രട്ടറി പി.പി.ഉസ്മാൻ, പി ഇ അബ്ദുൽ ജലീൽ, ജുബൈർ.എം.കെ എന്നിവർ സംസാരിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് പി പി മുജീബ് റഹ്മാൻ മാസ്റ്ററെ ആദരിച്ചു.പുതിയ ഭാരവാഹികൾ - പ്രസിഡൻ്റ് എം.കെ ജുബൈർ, ജനറൽ സെക്രട്ടറി - പി.ഇർഷാദ്, ട്രഷറർ -ഷാനവാസ് ഒ.കെ
വൈസ് പ്രസിഡൻ്റുമാർ സാലിഹ.കെ.പി,മുഹമ്മദ് അബ്ദുൽ ജലീൽ.പി, മുഹമ്മദ് വാഫി,
ജോയിൻ്റ് സെക്രട്ടറിമാർ മനാഫ്.വി.പി,ഷൈജു.പി,ആയിഷ.ടി.