കോട്ടക്കൽ: ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി ജൂനിയർ ചേമ്പർ ഇൻ്റർ നാഷണൽ (ജെ.സി.ഐ) കോട്ടക്കൽ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മാറാക്കര ഗ്രാമ പഞ്ചായത്ത് ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മാറാക്കര എ.യു.പി.സ്കൂളിൻ്റെ സഹകരണത്തോടെ നടത്തിയ സ്നേഹ സംഗമം
എം.ജി.പട്ടേൽ ദേശീയ അധ്യാപക അവാർഡ് ജേതാവും ജെ.സി.ഐ സോൺ ട്രെയിനറുമായ പി.പി.മുജീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ സെക്രട്ടറി സാദിഖലി തുപ്പിലിക്കാട്ട്
അധ്യക്ഷത വഹിച്ചു. ജെ.സി.ഐ ഭാരവാഹികളായ അസീസ് പുതുക്കിടി,അസ്‌ലം.സി.കെ,ഷംസീർ.ടി.കെ,ഹാരിസ്.സി,അധ്യാപകരായ ചിത്ര.ജെ.എച്ച്, നിതിൻ.എൻ, ഖൈറുന്നീസ.എം, മുഹ്‌സിൻ മുബാറക്,രശ്മി തുടങ്ങിയവർ സംബന്ധിച്ചു.മാറാക്കര എ.യു.പി.സ്കൂളിലെ വിദ്യാർത്ഥികളും വി.വി.എം.എച്ച്.എസ്.എസിലെ ജെ.ആർ.സി വിംഗും കലാപരിപാടികൾ അവതരിപ്പിച്ചു.ജെ.സി.ഐ ചാപ്റ്ററിൻ്റെ വകയായി സെൻ്ററിലെ എല്ലാ വിദ്യാർത്ഥികൾക്കും മധുരവും ഉപഹാരവും നൽകി.