വോട്ടർ ലിസ്റ്റ് പേര് ചേർക്കൽ സൗജന്യ ക്യാമ്പ് സംഘടിപ്പിച്ച് കൗൺസിലർ

കോട്ടക്കൽ: ഈസ്റ്റ് വില്ലൂർ ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീറിന്റെ നേതൃത്വത്തിൽ വോട്ടർ ലിസ്റ്റ് പേര് ചേർക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സാധാരണയായി അക്ഷയ കേന്ദ്രങ്ങളിൽ വോട്ടർ ലിസ്റ്റ് പേര് ചേർക്കുന്നതിനായി സർവീസ് ചാർജ് നൽകേണ്ട സാഹചര്യമുള്ളപ്പോഴാണ്, അത് ഒഴിവാക്കി പൂർണ്ണമായും സൗജന്യമായാണ് ക്യാമ്പ് വഴി ഈ സേവനം ഒരുക്കിയത്. 

SIR എന്യൂമറേഷൻ ഫോം ലഭിക്കാത്തവർക്കും 04/12/2025-നുള്ളിൽ 18 വയസ്സ് പൂർത്തിയായവർക്കുമായാണ് ക്യാമ്പ് പ്രധാനമായും പ്രയോജനപ്പെട്ടത്.
ഈസ്റ്റ് വില്ലൂർ അൽ ഇഹ്‌സാൻ മദ്രസയിൽ നടന്ന ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകളുടെയും വോട്ടർ ലിസ്റ്റിൽ പേര് ചേർക്കുന്നതിനുള്ള നടപടികൾ വിജയകരമായി പൂർത്തീകരിച്ചു. 
50-ലധികം പേർ ക്യാമ്പിലൂടെ ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്തി.
വാർഡ് മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സർവീസ് ചാർജ് ഇല്ലാതെ വാർഡിൽ ഒരുക്കിയ ഈ സൗകര്യം പൊതുജനങ്ങൾക്ക് ഏറെ ആശ്വാസകരവും ഉപകാരപ്രദവുമായതായി .
04/12/2025-നുള്ളിൽ 18 വയസ്സ് പൂർത്തിയായിട്ടും ഇതുവരെ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ കഴിയാത്തവർ ബന്ധപ്പെട്ട അക്ഷയ കേന്ദ്രങ്ങളിൽ എത്തി നിർബന്ധമായും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}