സിബിഎസ്ഇ സഹോദയ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് വേങ്ങര പീസ് പബ്ലിക് സ്കൂളിൽ സമാപിച്ചു

മലപ്പുറം: സിബിഎസ്ഇ സഹോദയ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് വേങ്ങര പീസ് പബ്ലിക് സ്കൂളിൽ സമാപിച്ചു. അണ്ടർ 14,17,19 എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.

അണ്ടർ 19 വിഭാഗത്തിൽ തിരൂർ ബെഞ്ച്മാർക്ക് ഇൻ്റർനാഷണൽ സ്കൂൾ ചാമ്പ്യന്മാരായി. പൂപ്പലം ദാറുൽ ഫലാഹ് സ്കൂൾ രണ്ടും നിലമ്പൂർ പീവീസ് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അണ്ടർ 17 വിഭാഗത്തിൽ തിരുനാവായ എംഇഎസ് സെൻട്രൽ സ്കൂൾ ചാമ്പ്യന്മാരായി പാണക്കാട് സ്ട്രെറ്റ്പാത്ത് ഇൻ്റർനാഷണൽ സ്കൂൾ രണ്ടും മഞ്ചേരി ബെഞ്ച്മാർക്സ് സ്കൂൾ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 

അണ്ടർ 14 വിഭാഗത്തിൽ പാണക്കാട് സ്ട്രെറ്റ്പാത്ത് ഇൻ്റർനാഷണൽ സ്കൂൾ ചാമ്പ്യൻമാരായി കുന്നക്കാവ് ഹിൽടോപ്പ് പബ്ലിക് സ്കൂൾ രണ്ടും കൂരിയാട് ജെംസ് പബ്ലിക് സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി.

ഏറ്റവും മികച്ച കളിക്കാരായി റിഷാം  (എംഇഎസ് തിരുനാവായ) ഫഹദ്  ( ബെഞ്ച്മാർക് തിരൂർ) സയാൻ (സ്ട്രേറ്റ്പാത്ത്)  എന്നിവരും മികച്ച ഗോൾ കീപ്പർമാരായി അയാൻ(എംഇഎസ് തിരുനാവായ) അർഷാദ് (സ്ട്രെറ്റ്പാത്ത് മലപ്പും) ശസിൻ (ഹിൽടോപ്പ് കുന്നക്കാവ്) എന്നിവരെയും തെരെഞ്ഞെടുത്തു.
 
സഹോദയയുടെ കീഴിലുള്ള 35 സ്കൂളുകൾ മേളയിൽ മാറ്റുരച്ചു വൈകുന്നേരം നടന്ന സമാപന  ചടങ്ങിൽ മലപ്പുറം സഹോദയ ഓർഗനൈസിങ്ങ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ  വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. പീസ് സ്കൂൾ പ്രിൻസിപ്പൽ ജാസ്മീർ ഫൈസൽ വ്യക്തിഗത മെഡലുകൾ വിതരണം ചെയ്തു. 

സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഖമറുസ്സമാൻ, സ്കൂൾ കായികാധ്യാപകരായ കെ ടി ജസീം, ഷാലി, അധ്യാപകരായ ജാഫർ, ഷമീം, അൽഷാൻ, ഹസ്ന സാഹിയ  എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}