മമ്പീതി: വിദ്യാർത്ഥികളുടെ കലാ സാഹിത്യ ഫെസ്റ്റ് Lit fete 2.0 ൻ്റെ പ്രഖ്യാപനം സ്ഥാപനത്തിൻ്റ കാര്യദർശി ഉസ്താദ് അബ്ദുൽ ഖാദിർ അഹ്സനി കാമിൽ സഖാഫി മമ്പീതിയും എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. അബ്ദു റശീദ് മാസ്റ്ററും ചേർന്നു നിർവഹിച്ചു.
2026 ജനുവരി 9, 10 വെള്ളി, ശനി ദിവസങ്ങളിലായി പ്രോഗ്രാം നടക്കും. ചടങ്ങിൽ ഹാഫിള് അബ്ദുറഹ്മാൻ നൂറാനി, മുക്കിൽ മൊയ്തീൻ കുട്ടി ഹാജി, അബ്ദുൽ അസീസ് സഖാഫി,ഡോ. പി ഐ മുഹമ്മദ് അലി, വിടി റസാഖ് ബാവ, എപി സുബൈർ കെ മുഹമ്മദ് ശാഫി തുടങ്ങി സ്ഥാപനത്തിലെ ഉസ്താദുമാരും വിദ്യാർത്ഥികളും സംബന്ധിച്ചു.