മുറ്റത്തൊരു മീന്‍തോട്ടം പദ്ധതി: അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയിലെ ജനകീയ മത്സ്യകൃഷി മുറ്റത്തൊരു മീന്‍തോട്ടം പദ്ധതിയില്‍ പടുതകുളങ്ങളില്‍ മത്സ്യകൃഷി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.

ചുരുങ്ങിയത് അര സെന്റ് കുളം സ്വന്തമായോ/പാട്ടത്തിനോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ജനുവരി 17നകം ലഭിക്കുന്ന അപേക്ഷകള്‍ ജില്ലയിലെ എല്ലാ മത്സ്യഭവനുകളിലും സ്വീകരിക്കും.

പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ആയിരം രൂപയുടെ മത്സ്യകുഞ്ഞുങ്ങള്‍ ലഭിക്കും.

ഫോണ്‍- 9496007031, 0494 2666428.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}