വേങ്ങര പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിലുള്ള പ്രവർത്തന രഹിതമായ ഹൈമാസ്റ്റ് പൊക്ക ലൈറ്റുകളും തെരുവുലൈറ്റുകളും കണ്ണടച്ചിട്ട് പ്രവർത്തിക്കാതെ ആയിട്ട് മാസങ്ങളായി. ലൈറ്റുകൾ തെളിയാതായതോടെ കടകളടച്ചുകഴിഞ്ഞാൽ പ്രദേശം ഇരുട്ടിൽ മുങ്ങും.
തെരുവുനായ് ശല്യമടക്കം രൂക്ഷമായ സാഹചര്യത്തിൽ ഹൈമാസ്റ്റ് ലൈറ്റുകൾ അറ്റകുറ്റ പണികൾ നടത്തി ശാശ്വത പരിഹാരം സ്വീകരിക്കണമെന്ന് വിവരവകാശപ്രവർത്തകൻ എപി അബൂബക്കർ വേങ്ങര പഞ്ചായത്ത് പ്രസിഡൻ്റിനും സെക്രട്ടറിക്കും നിവേധനം നൽകി.