നിവേദനം നൽകി

അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് കുടിവെള്ള
പദ്ധതിക്കായി നാഷണൽ ഹൈവേ അതോറിറ്റി സ്ഥാപിച്ച കുടിവെള്ള
പൈലൈൻ (നോൺ റിട്ടേൺ വാൾവ്) നിരന്തരമായി പൊട്ടുന്നത്
സംബന്ധിച്ചും, അടിയന്തിര നടപടിയുണ്ടാക്കുന്നതിനും വേണ്ടി
ഗ്രാമപഞ്ചായത്തംഗങ്ങൾ മലപ്പുറം ജില്ലാ കളക്ടർക്ക് നിവേദനം നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലൈല പുല്ലൂണി, വൈസ് പ്രസിഡൻ്റ് മുസ്തഫ പുള്ളിശ്ശേരി, മൂന്നാം വാർഡ് മെമ്പർ ജാബിർ സി, പത്താം വാർഡ് മെമ്പർ ഉസ്മാൻ, പതിനൊന്നാം വാർഡ് മെമ്പർ കെ സി മുഹമ്മദ് കുട്ടി എന്നിവരാണ് നിവേദനം കൈമാറിയത്.

വിഷയത്തിൽ അടിയന്തിര നടപടി
സ്വീകരിക്കുമെന്ന് കളക്ടർ ഉറപ്പു നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}