മലപ്പുറം: റവന്യൂ ജില്ല ഉർദു അധ്യാപക കോംപ്ലക്സ് സമാപിച്ചു. ജില്ല പ്ലാനിംഗ് ബോർഡ് കോൺഫറൻസ് ഹാളിൽ നടന്ന സംഗമം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആബിദ.എം ഉദ്ഘാടനം ചെയ്തു. ഐ.എം.ഇ ഷൗക്കത്തലി.വി അധ്യക്ഷത വഹിച്ചു. ഡോക്ടർ.കെ.പി.ഷംസുദ്ദീൻ ആമുഖ പ്രഭാഷണം നടത്തി. 21ാം നൂറ്റാണ്ടിലെ അധ്യാപകൻ എന്ന സെഷനിൽ ജില്ല പഞ്ചായത്ത് വിജയഭേരി കോഡിനേറ്റർ ടി.സലീം,"ദേശീയ വിദ്യാഭാസ നയവും ഭാഷകളും" എന്ന സെഷനിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സിണ്ടിക്കേറ്റ് മെമ്പർ ഉസ്മാൻ താമരത്തും വിഷയമവതരിപ്പിച്ചു.
ശേഷം നടന്ന യാത്രയയപ്പ് സമ്മേളനം മലപ്പുറം നഗരസഭ കൗൺസിലർ ഹാരിസ് ആമിയൻ ഉദ്ഘാടനം ചെയ്തു.ഔദ്യോഗിക സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഡോ: കെപി.ഷംസുദ്ദീൻ തിരൂർക്കാട് - എ.എം.എച്ച്.എസ്. തിരൂർക്കാട്,ജമീല.പിവി- എ.യു.പി.എസ്.ചെറുമിറ്റം,മുഹമ്മദ്.സി.എച്ച്.എം.എച്ച്.എസ്.എസ് പൂക്കൊളത്തൂർ, മുഹമ്മദ്.കെ.കെ-പി.എം..എസ്.എ.എം.എ.യു.പി.എസ്.കാരാത്തോട്,ഹുസൈൻ- പി.പി.ടി.എം. വൈ.എച്ച്.എസ്.എസ്.ചേറൂർ എന്നിവർക്ക് യാത്രയയപ്പ് നൽകി.ടി. അബ്ദു റശീദ്,അബ്ദുസ്സത്താർ അരയങ്കോട്, പി.സി. വാഹിദ് സമാൻ,അബ്ദുൽ മജീദ്.വരിക്കോടൻ, സാജിദ് മൊക്കൻ,പി.പി. മുജീബ് റഹ്‌മാൻ സംസാരിച്ചു.