വേങ്ങര: ’കുടുംബം സ്വർഗ്ഗ കവാടം' എന്ന ലേബലിൽ കെ എൻ എം എം മർക്കസുഹുവാ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഫാമിലി ക്യാമ്പിന്റെ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ല കെ എൻ എം കമ്മിറ്റി 2026 ഏപ്രിൽ 19ന് കോട്ടക്കൽ പുത്തൂർ പാടത്ത് വച്ച് സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനത്തിന്റെ യൂണിറ്റ് തല വിളംബരത്തോടനുബന്ധിച്ച് മുതലമാട് ശാഖ കെ എൻ എം സംഘടിപ്പിച്ച സൗഹൃദ ചായ ശ്രദ്ധേയമായി നാട്ടിലെ എല്ലാ വിഭാഗം ആളുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സായാഹ്ന വിരുന്ന് വേങ്ങര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സബ്ന ഇബ്രാഹിം എ കെ ഉദ്ഘാടനം ചെയ്തു. കെഎംഎം മർക്കസ് ജാവ മുതലമാട് യൂണിറ്റ് ഓർഗനൈസിങ് സെക്രട്ടറിയും വേങ്ങര ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പറുമായ ജനാബ് എംപി അഹമ്മദ് സാഹിബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാട്ടിലെ വിവിധ തുറകളിലുള്ള പ്രമുഖ പങ്കെടുത്തചടങ്ങിന് കെ എൻ എം സെക്രട്ടറി മൊയ്തീൻ കോയ. ഇബ്രാഹീം എ കെ ഭാരവാഹികളായ പി കെ ഇല്യാസ്, ഹാരിസ് കരിമ്പിൽ, പി കെ കുഞ്ഞു, നൗഷാദ് കുഞ്ഞു, ആസിഫ് കെ, മുനീബ് പി കെ, പികെ അബ്ദുൽ ഹക്ക് എന്നിവർ നേതൃത്വം നൽകി.
സൗഹൃദ ചായ ശ്രദ്ധേയമായി
admin