സാമൂഹികനന്മയ്ക്ക് രാജ്യം മലപ്പുറത്തെ മാതൃകയാക്കണം -കാന്തപുരം

അരീക്കോട്: സാമൂഹികജീവിതത്തെ സുരക്ഷിതമാക്കാൻ മലപ്പുറത്തിന്റെ സൗഹൃദാന്തരീക്ഷം രാജ്യം മാതൃകയാക്കണമെന്ന് കേരളാ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.

കേരളയാത്രയ്ക്ക് അരീക്കോട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥാനായകൻ കൂടിയായ അദ്ദേഹം. മലപ്പുറത്തെ തെറ്റായ മുൻവിധിയോടെ സമീപിക്കുന്ന രീതിയുണ്ട്. അതിന്റെ ഭാഗമായി ഭീകരമായി ചിത്രീകരിക്കുകയും അപഹസിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്നു.

അതിനെയൊക്കെ വിവേകത്തോടെ സമീപിച്ചവരാണ് മലപ്പുറത്തുകാർ. വ്യാജപ്രചാരണങ്ങൾക്കെതിരേ സ്നേഹത്തിലൂടെ മറുപടി നൽകിയവർ-അദ്ദേഹം പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}