പറപ്പൂർ: പറപ്പൂർ പെയിൻ & പാലിയേറ്റീവ് സെൻ്ററിലേക്ക് ടി ടി കെ എം എ എൽ പി സ്‌കൂൾ തെക്കെകുളമ്പ് വിദ്യാർത്ഥികൾ സ്വരൂപിച്ച ഫണ്ട് മാനേജർ ടി ടി അഷ്റഫിന്റെ സാനിധ്യത്തിൽ എച്ച് എം സഫിയ ടീച്ചർ പാലിയേറ്റീവ് പ്രസിഡന്റ് സി.അയമുദു മാസ്റ്റർക്ക് കൈമാറി.
ചടങ്ങിൽ അധ്യാപകരായ നവീൻ ടി പി, അൻവർ സാദത്ത്, സിദ്ദീഖ് ടി, ഷാന്റെ പൗലോസ്, സെറീന പി സി, സഫിയ, സനിത, സൽമ, രഞ്ജുഷ, നിഷിത, സ്കൂൾ ലീഡർ റബീഹ്, പാലിയേറ്റീവ് ഭാരവാഹികളായ മുഹമ്മദ് കുട്ടി കെ കെ, അബ്ദുസമദ് എം, മുഹമ്മദലി മാഷ് തുടങ്ങിയവർ പങ്കെടുത്തു.