ചേക്കാലിമാട്: സാമൂഹിക പ്രതിബദ്ധതയുടെയും കാരുണ്യത്തിന്റെയും ഉദാത്തമായ മാതൃകയുമായി എ.എം.എൽ.പി സ്കൂൾ (AMLP School). പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും സമാഹരിച്ച തുക വാർഡ് മെമ്പർ സഫിയ ടീച്ചർക്ക് കൈമാറി.
സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ ഹെഡ്മാസ്റ്റർ സബാഹ് മാസ്റ്റർ ആണ് തുക കൈമാറിയത്. കിടപ്പിലായ രോഗികൾക്കും നിരാലംബർക്കും സാന്ത്വനമേകുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പിന്തുണയേകാനാണ് കുരുന്നുകളുടെ സമ്പാദ്യവും അധ്യാപകരുടെ പങ്കാളിത്തവും വഴി ഫണ്ട് സമാഹരിച്ചത്.
ചടങ്ങിൽ ഹോപ്പ് ഫൗണ്ടേഷൻ സെക്രട്ടറി വി.എസ് മുഹമ്മദ് അലി, എ.കെ. സിദ്ദീഖ്, ഹനീഫ ടി.പി, ഷംസു കെ.സി എന്നിവർ സാന്നിധ്യം അറിയിച്ചു.
സ്കൂളിലെ അധ്യാപകരായ ത്വയ്യിബ ടീച്ചർ, ശ്രീജ ടീച്ചർ, നൗഫൽ മാസ്റ്റർ, ശബ്ന ടീച്ചർ, ജസീല ടീച്ചർ, രാധിനി ടീച്ചർ, അകീല ടീച്ചർ, റഈസ് മാസ്റ്റർ, സൽമ ടീച്ചർ, ഷിബില ടീച്ചർ എന്നിവരും സജീവമായി പങ്കെടുത്തു.
പുതിയ തലമുറയിൽ സഹജീവി സ്നേഹവും സേവന സന്നദ്ധതയും വളർത്താൻ ഇത്തരം പ്രവർത്തനങ്ങൾ മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.