വേങ്ങര: കേരള നദുവതുൽ മുജാഹിദീൻ വേങ്ങര ശാഖാ കമ്മറ്റി ഈ വർഷത്തെ റിലീഫ് ഫണ്ട് ശേഖരണത്തിന് തുടക്കമായി. റിലീഫ് ഫണ്ട് കൺവീനർ തടത്തിൽ അബ്ദുൽ അസീസിന് ഫണ്ട് കൈമാറി കൊണ്ട് വേങ്ങര മനാറുൽ ഹുദാ സലഫി മസ്ജിദ് പ്രസിഡന്റ് എൻ ടി ബാബു ഉദ്ഘാടനം നിർവഹിച്ചു.
മനാർ മസ്ജിദ് മുതവല്ലിയും കെ എൻ എം സംസ്ഥാന സമിതി അംഗവുമായ കെ അബ്ബാസലി, സിഎം മുഹമ്മദ്, അഫ്സൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.