വേങ്ങര: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് കെ.കെ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജുസൈറ മൻസൂർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർ പേഴ്സൺമാരായ പി.കെ അബു ത്വാഹിർ, ഇ.കെ സുബൈർ മാസ്റ്റർ, സുലൈഖാ മജീദ്, മെമ്പർമാരായ വി.കെ മജീദ്,സി സഫൂറ, ഷംലത്ത് കവറൊടി, എ. കെ ഷഹർബാൻ, പി.ടി
സലാഹ്, പി.ടി റസിയ, ഷീജ ചന്ദ്രൻ,വി കെ ഹസീന, സി കദീജ, എം ദേവദാസൻ, അബ്ദു നാസർ, ബി.ഡി ഒ അനീഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.കെ റഷീദ്, കെ. മുഹമ്മദ് കുട്ടി, ബി.ഡി ഒ അനീഷ് എന്നിവർ പ്രസംഗിച്ചു.