വേങ്ങര: കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് വാർഡ് അംഗം യു. സക്കീന ഉദ്ഘാടനം ചെയ്തു. മലപ്പുറം ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയും കണ്ണമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡു കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പിൽ വാർഡിലുള്ള നിരവധി പേർ പരിശോധനക്കെത്തി.
ഫൈസൽ പി ചേറൂ ർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സുഹൈൽ കാപ്പൻ, കെ. കെ യൂസുഫ്, കെ. പി. ഒ റസീന എന്നിവർ സംസാരിച്ചു.