വാർഡിലെ നവജാത ശിശുക്കൾക്കായി ബേബി കിറ്റ് പദ്ധതിയുമായി കൗൺസിലർ

കോട്ടക്കൽ: കോട്ടക്കൽ നഗരസഭ ഈസ്റ്റ് വില്ലൂർ ഡിവിഷനിൽ ജനിക്കുന്ന ഓരോ കുഞ്ഞിനെയും കുടുംബത്തെയും ചേർത്തുപിടിക്കുന്ന സാമൂഹിക ഇടപെടലിന്റെ ഭാഗമായി, വാർഡ് കൗൺസിലർ ഷഹാന ഷഫീറിന്റെ  നേതൃത്വത്തിൽ നവജാത ശിശുക്കൾക്കായി ബേബി കിറ്റ് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

നവജാത ശിശുക്കൾക്ക് ആവശ്യമായ അടിസ്ഥാന സാധനങ്ങൾ ഉൾപ്പെടുത്തിയ ബേബി കിറ്റ് കൗൺസിലർ നേരിട്ട് വീട്ടിലെത്തി കൈമാറി. കുഞ്ഞിന്റെ ജനനം ഒരു കുടുംബത്തിന്റെയും മാത്രം അല്ല, മുഴുവൻ വാർഡിന്റെയും സന്തോഷമാണെന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി വാർഡിലെ നവജാത കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച്, അവർക്കു കൃത്യസമയത്ത് പ്രതിരോധ കുത്തിവെപ്പുകളും മറ്റ് സർക്കാർ ആരോഗ്യ സേവനങ്ങളും ഉറപ്പാകുന്നതോടപ്പം  വാർഡിൽ നിശ്ചിത സമയങ്ങളിൽ കുത്തിവെപ്പുകൾ സ്വീകരിക്കുന്ന കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് സ്വീകരിക്കുന്നവർക്കും പ്രോത്സാഹന സമ്മാനങ്ങളും കൗൺസിലറുടെ നേതൃത്വത്തിൽ നൽകി വരാറുണ്ട്...

പരിപാടിയിൽ ഫസീന മർസൂഖ്, മൂസ അടാട്ടിൽ, ജുസൈൽ പി.ടി, ഫവാസ് കെ., സുഫിയാൻ കെ., ഉമ്മർ.യു , സഈദ് പി.കെ, അജിൽഷാൻ പി.ടി എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}