അരയിടത്തുപാലത്തെ കാറപകടം: വേങ്ങര സ്വദേശികളുടെ മകളായ ഒരു വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു

കോഴിക്കോട് അരയിടത്തുപാലത്തെ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വയസകാരി മരിച്ചു. വേങ്ങര കുഴിപ്പറം സ്വദേശികളായ ഷഹാസ് - ഫിദ ദമ്പതികളുടെ മകൾ റഹ്മ ബിന്‍ത് ഷഹാസാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

വ്യാഴാഴ്ചയാണ് കോഴിക്കോട് അപകടമുണ്ടായത്. അമിതവേഗതയില്‍ ദിശ തെറ്റിവെന്ന ജിംനി ജീപ്പ് കുട്ടിയും മാതാപിതാക്കളും സഞ്ചരിച്ച സ്വിഫ്റ്റ് കാറിനെ ഇടിച്ച്തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാർ തെറിച്ച് എതിർ വശത്തേക്ക് നീങ്ങിയിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് ഉമ്മയേയും കുഞ്ഞിനേയും പുറത്തെടുത്തത്.

കുട്ടിയുടെ മാതാവിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ഐസിയുവില്‍ തുടരുകയാണ്. പിതാവിന് നിസാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}