കുടവയറിൽ ഇന്ത്യയിൽ ഒന്നാമത് കേരളം; അമിത വണ്ണത്തിൽ രണ്ടാം സ്ഥാനം ആശങ്കയായി വർധിച്ചുവരുന്ന അമിതവണ്ണവും പ്രമേഹവും

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ICMR) ഇന്ത്യ ഡയബറ്റിസും (INDIAB) ചേർന്ന് നടത്തിയ 12 വർഷം നീണ്ട പഠനത്തിന്റെ റിപ്പോർട്ടുകൾ കേരളത്തിന് നൽകുന്നത് വലിയൊരു മുന്നറിയിപ്പാണ്.

 ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ രാജ്യത്ത് കുടവയർ (Abdominal Obesity) ഉള്ളവരുടെ എണ്ണത്തിൽ കേരളം ഒന്നാം സ്ഥാനത്താണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. പൊതുവായ അമിതവണ്ണത്തിന്റെ (Overall Obesity) കാര്യത്തിൽ കേരളം രണ്ടാമതുമാണ്.

പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ:

കുടവയറിൽ കേരളം മുന്നിൽ:

 കേരളത്തിലെ 58.2% പേർക്കും കുടവയർ അഥവാ ഉദരഭാഗത്തെ അമിതവണ്ണമുണ്ട്. ഈ പട്ടികയിൽ 57.2% പേരുമായി പഞ്ചാബ് രണ്ടാമതും 56.9% പേരുമായി ഹരിയാന മൂന്നാം സ്ഥാനത്തുമാണ്.

പൊതുവായ അമിതവണ്ണം:

 മൊത്തത്തിലുള്ള അമിതവണ്ണത്തിന്റെ കാര്യത്തിൽ പുതുച്ചേരിയാണ് (45.9%) ഒന്നാമത്. തൊട്ടുപിന്നാലെ 43.6% ശതമാനത്തോടെ കേരളം രണ്ടാം സ്ഥാനത്തും, 41.8% ശതമാനത്തോടെ ഡൽഹി മൂന്നാം സ്ഥാനത്തുമുണ്ട്.

ദേശീയ ശരാശരിയേക്കാൾ മുകളിൽ:

 രാജ്യത്തെ കുടവയറിന്റെ ദേശീയ ശരാശരി 39.5 ശതമാനവും അമിതവണ്ണത്തിന്റേത് 28.6 ശതമാനവുമാണ്. ഇതിനേക്കാൾ വളരെ മുകളിലാണ് കേരളത്തിന്റെ സ്ഥാനം എന്നത് ആശങ്കാജനകമാണ്. പുരുഷന്മാരിൽ അരക്കെട്ടിൻ്റെ ചുറ്റളവ് 90 സെൻ്റീമീറ്ററിനു (35 ഇഞ്ച്) മുകളിലും സ്ത്രീകളിൽ 80 സെൻ്റീമീറ്ററിനു (31 ഇഞ്ച്) മുകളിലുമാണെങ്കിൽ അത് കുടവയറായി (Abdominal obesity) കണക്കാക്കുന്നു.

കാരണങ്ങളും പ്രത്യാഘാതങ്ങളും:

മാറിയ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതികളും വ്യായാമമില്ലായ്മയുമാണ് പ്രധാനമായും ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. ശാരീരിക അധ്വാനം കുറഞ്ഞ തൊഴിലുകളും ഇതിനൊരു കാരണമാണ്. കുടവയറും അമിതവണ്ണവും വർധിക്കുന്നത് ഭാവിയിൽ പ്രമേഹം, ഹൃദ്രോഗം, സന്ധി വേദന, ഉറക്കമില്ലായ്മ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
 ജനസംഖ്യയുടെ പകുതിയിലധികം പേർക്കും പ്രമേഹ സാധ്യതയുണ്ടെന്നതും, പ്രമേഹം മൂലമുള്ള മരണനിരക്ക് ഇരട്ടിയായതും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

പ്രദാനം ആയും മലയാളികളുടെ അറേബ്യൻ ഫുഡിനോട് ഉള്ള അടിമത്തവും വെസ്റ്റേൺ ഫുഡിനോട് ഉള്ള ആവേശവും ആണ് ഇതിനു അടിസ്ഥാന കാരണം. കേരളത്തിലെ ഹോട്ടലുകളിൽ കേരള ഫുഡ് ലഭ്യത കുറഞ്ഞതും, താര്യതമേന കുറഞ്ഞ നിരക്കിൽ വറുത്തതും പൊരിച്ചതും ആയ ഫുഡിൻ്റെ ലഭ്യതയും ഇതിനൊരു കാരണം ആണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}