ഡൽഹി യാത്ര റദ്ദാക്കി പി.കെ കുഞ്ഞാലിക്കുട്ടി; രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച കേരളത്തിൽ

തിരുവനന്തപുരം: സീറ്റ് വിഭജന ചർച്ചയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ദേശീയ നേതൃത്വത്തെ കാണാനായി മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഞായറാഴ്ച നടത്താനിരുന്ന ഡൽഹി യാത്ര മാറ്റിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സീറ്റ് ചർച്ച നീണ്ട് പോകുന്നതിൽ ലീഗിന് അതൃപ്തിയുണ്ടായിരുന്നു. ഇത് ഹൈക്കമാൻഡിനെ നേരിട്ട് ധരിപ്പിക്കാനും അതുമായി ബന്ധപ്പെട്ട ചർച്ചകൾക്കുമായിരുന്നു കുഞ്ഞാലിക്കുട്ടി ഡൽഹി യാത്ര നിശ്ചയിച്ചിരുന്നത്.

എന്നാൽ രാഹുൽ ഗാന്ധിയുമായി കേരളത്തിൽ കൂടിക്കാഴ്ച നടത്താമെന്ന് ധാരണയായതോടെയാണ് യാത്ര ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ബുധനാഴ്ച രാഹുൽ കേരളത്തിൽ എത്തുന്ന സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടി അവസാന നിമിഷം യാത്ര റദ്ദാക്കിയത്.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ടുള്ള പുനരധിവാസ പദ്ധതിയിൽ കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടുന്നതിനായാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നത്.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും സീറ്റ് ചർച്ചകൾ നീണ്ടു പോകുന്നതിൽ ലീഗ് അതൃപ്തിയിലാണ്. തമിഴ്‌നാട്ടിൽ ഡിഎംകെയ്‌ക്കൊപ്പമാണോ ടിവികെയ്‌ക്കൊപ്പമാണോ നിൽക്കേണ്ടതെന്നതിനെപ്പറ്റി കോൺഗ്രസിൽ ഇപ്പോഴും ഭിന്നാഭിപ്രായമാണ് ഇത് എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നാണ് ലീഗിന്റെ നിലപാട്.

സീറ്റുകൾ വെച്ചു മാറുന്നതിലാണ് ലീഗിന് ചർച്ച ആവശ്യം. ചേലക്കരയും കോങ്ങാടും വെച്ചു മാറുന്നതിൽ ധാരണയായിട്ടുണ്ട്. എന്നാൽ തവനൂർ- തിരുവമ്പാടി, ചടയമംഗലം - പുനലൂർ, പട്ടാമ്പി - ഗുരുവായൂർ ചർച്ചകൾ നീളുകയാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}