ഹജ്ജ് മൂന്നാം ഗഡു തുക പ്രഖ്യാപിച്ചു; മാർച്ച് 31-നകം പണമടക്കണം

കോഴിക്കോട്: 2026-ലെ ഹജ്ജ് തീർത്ഥാടനത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ടവർ അടക്കേണ്ട അവസാന ഗഡു തുക കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രഖ്യാപിച്ചു. നേരത്തെ അടച്ച രണ്ട് ഗഡുക്കളായ 2,77,300 രൂപയ്ക്ക് പുറമെ, ബാക്കി തുക മാർച്ച് 31-നകം അടക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ (നമ്പർ 35) അറിയിച്ചു.
ഓരോ തീർത്ഥാടകനും തങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള എമ്പാർക്കേഷൻ പോയിന്റ് (വിമാനത്താവളം) അടിസ്ഥാനമാക്കിയാണ് തുക നൽകേണ്ടത്.
അടക്കേണ്ട തുക (ഒരാൾക്ക്):
വിവിധ എമ്പാർക്കേഷൻ പോയിന്റുകൾ വഴിയുള്ള മൂന്നാം ഗഡു തുക താഴെ പറയുന്ന പ്രകാരമാണ്:
• കോഴിക്കോട്: 91,100 രൂപ
• കൊച്ചി: 69,450 രൂപ
• കണ്ണൂർ: 74,600 രൂപ

ശ്രദ്ധിക്കുക: അപേക്ഷാ ഫോറത്തിൽ ബലികർമ്മത്തിനുള്ള (ഖുർബാനി) കൂപ്പൺ ആവശ്യപ്പെട്ടവർ, മേൽപറഞ്ഞ തുകയ്ക്ക് പുറമെ 17,280 രൂപ കൂടി അധികമായി അടക്കേണ്ടതാണ്.

പണമടക്കേണ്ട രീതി:
തീർത്ഥാടകർക്ക് തങ്ങളുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിച്ചാൽ കൃത്യമായി അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും.
• ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (UBI) ശാഖകളിൽ പണമടയ്ക്കാം.
• ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായും തുക ഒടുക്കാവുന്നതാണ്.
നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ഈ തുക താത്കാലികമാണെന്നും സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.hajcommittee.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}