കോട്ടക്കൽ: പൊന്മള പഞ്ചായത്തിൽ എം.എൽ.എ ഫണ്ടും ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി ഫണ്ടും ഉപയോഗിച്ച് പൂർത്തിയാക്കിയ നാല് പുതിയ വികസന പദ്ധതികൾ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നാടിന് സമർപ്പിച്ചു. ഗ്രാമീണ റോഡ് നവീകരണമുൾപ്പെടെയുള്ള വിവിധ പദ്ധതികൾക്കായി ആകെ 52 ലക്ഷം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.
ഏറ്റവും ഉയർന്ന തുക വകയിരുത്തിയ അത്താണിക്കൽ അമ്പലവട്ടം റോഡിന്റെ നവീകരണത്തിനായി 25 ലക്ഷം രൂപയും, ചുള്ളിച്ചോല ചെനത്തടം റോഡിനായി 20 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
ഇതിനുപുറമെ, 5 ലക്ഷം രൂപ ചെലവിൽ നവീകരിച്ച കല്ലായിപ്പറമ്പ് വടക്കൻ കോളനി റോഡിന്റെയും, കോട്ടപ്പുറം മണ്ണഴി ക്ഷേത്രത്തിന് സമീപം 2 ലക്ഷം രൂപ വകയിരുത്തി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെയും ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു.
വിവിധ കേന്ദ്രങ്ങളിൽ നടന്ന ഉദ്ഘാടന ചടങ്ങുകളിൽ പൊന്മള പഞ്ചായത്ത് പ്രസിഡൻ്റ് വി.എ റഹ്മാൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ഷാഹിദ യൂസഫ്, സലീം ചാപ്പനങ്ങാടി, മണി പൊന്മള, ഒളകര കുഞ്ഞിമുഹമ്മദ്, പൂളക്കൽ ബഷീർ, നിസാർ എം.പി, ലത ടീച്ചർ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് അംഗങ്ങളായ സാഹിറ പൊന്നേത്ത്, നാരായണൻകുട്ടി, ഹനീഫ വി.പി, സലീം കെ.സി, റഷീദ് കെ.വി, സൈനുദ്ധീൻ മാസ്റ്റർ വില്ലൻ, മുനീർ കുണ്ടുവായിൽ, അനസ് പൊന്മള, ഗോപി, റഹിം വടക്കൻ, കെ.പി സലീം, കൂടാതെ അബുഹാജി വി, മുസ്തഫ വള്ളുകുന്നൻ, സേതുമാധവൻ, വി. രാജൻ, വി.എം ഹരിദാസൻ തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികളിൽ പങ്കെടുത്തു.