കൂട്ടുമൂച്ചി ജനവാസ മേഖലയിലെ മദ്യവിൽപ്പനശാലആക്ഷൻ കൗൺസിൽ പ്രത്യക്ഷ സമരത്തിലേക്ക്

വള്ളിക്കുന്ന്: 
കൂട്ടുമൂച്ചി - അത്താണിക്കൽ റോഡിലെ ജനവാസ മേഖലയിലെ ബീവറേജ് കോർപ്പറേഷന്റെ മദ്യ വില്പന ശാല പൊതുജനങ്ങളുടെ ജീവിതം ദുസഹമാക്കിക്കൊണ്ടിരിക്കുന്നതിനെതിരെ നിരവധി പരാതികളുണ്ടായിട്ടും ബീവറേജ് കോർപ്പറേഷന്റെ മദ്യവില്പനശാല ജനനിഭിഡമായ കൂട്ടുമൂച്ചിയിൽ ജനവാസ പ്രദേശത്ത് തന്നെ പ്രവർത്തിച്ചു വരുന്നതിൽ ബീവറേജ് ഔട്ട്‌ലെറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. പ്രദേശത്തെ പൗരന്മാരുടെ നേതൃത്വത്തിൽ രൂപീകരിച്ച പൗരസമിതി സംഘടിപ്പിച്ച പൊതുയോഗത്തിൽ നിരവധി നാട്ടുകാർ പങ്കെടുത്തു. ബീവറേജ് കോർപ്പറേഷന്റെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ ആക്ഷൻ കൗൺസിൽ വിപുലീകരിക്കുകയും പ്രത്യക്ഷ സമരപരിപാടികൾക്ക് രൂപം നൽകുകയും ചെയ്തു. 

ഔട്ട്‌ലെറ്റിന്റെ പ്രവർത്തനം കാരണം പ്രദേശത്ത് മദ്യപാനികളുടെ ആക്രമണവും വിളയാട്ടവും വർധിച്ചിരിക്കുകയാണെന്നും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷാഭീഷണി നിലനിൽക്കുന്നുണ്ടെന്നും കുടുംബാന്തരീക്ഷം തകരാറിലാകുകയും സാമൂഹിക പ്രശ്നങ്ങൾ കൂടുകയും ചെയ്യുന്ന സാഹചര്യം ഉടൻ പരിഹരിക്കണമെന്നും യോഗം ഐക്യ കണ്ടേനെ ആവശ്യപ്പെട്ടു.

യോഗം വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് റിഷാദ് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു, വാർഡ് മെമ്പറും ആക്ഷൻ കൗൺസിൽ ചെയർമാനുമായ ജുസൈല കോലക്കൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കനകൻ,
 മനുഷ്യാവകാശ സംഘടനയുടെ സംസ്ഥാന സെക്രട്ടറി അബ്ദുറഹീം പൂക്കത്ത് തിരൂരങ്ങാടി, പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രേതിനിധികളായിട്ടുള്ള  അജയൻ കെ ടി, ഷാജി തോട്ടത്തിൽ,  സജിൽ കുമാർ അനിൽ കുമാർ,  ശ്രീലാൽ ,  ഷാബു കെ , ഷിബി കെ വി ,ശിവദാസൻ കെ വി ,  ഗോപിനാഥൻ പി,  സുരേഷ്  സിപി, തുടങ്ങിയവർ  സംസാരിച്ചു.
കോഡിനേറ്റർ അബ്ദുൽ അസീസ് പി എൻ കടലുണ്ടി നേതൃത്വം നൽകി.

വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് റിഷാദ് അരിയല്ലൂർ കൂട്ടുമൂച്ചി മദ്യനിരോധന ആക്ഷൻ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുന്നു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}