കെ.എം ഷാജിയുടെ വിജയത്തിനായി വേങ്ങര പത്താം വാർഡിൽ യുഡിഎഫ് സജ്ജം; തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

വേങ്ങര: നിയമസഭാ തിരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. ഷാജിയുടെ വിജയത്തിനായി മണ്ഡലത്തിലുടനീളം പ്രചാരണം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി വേങ്ങര പഞ്ചായത്തിലെ പത്താം വാർഡ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി നിലവിൽ വന്നു. വാർഡിലെ യുഡിഎഫ് പ്രവർത്തകരുടെ വിപുലമായ യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

സുബൈർ ബാവയെ ചെയർമാനായും ഫക്രുദ്ദീൻ കെ.കെയെ കൺവീനറായും യോഗം തിരഞ്ഞെടുത്തു. വൈസ് ചെയർമാൻമാരായി പൂഴിത്തറ ഹംസക്കുട്ടി, മൂക്കുമ്മൽ ഹംസക്കുട്ടി എന്നിവരെയും, ജോയിന്റ് കൺവീനർമാരായി ജാബിർ സി.കെ, ഷംസു പറമ്പാട്ട് എന്നിവരെയും നിശ്ചയിച്ചു.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ സക്കറിയ മുൽത്താൻ, വടേരി കരീം, ഹാജി പാലേരി, റിയാസ് സൈതലവി മംഗലശ്ശേരി എന്നിവർ സംസാരിച്ചു. മണ്ഡലത്തിൽ കെ.എം. ഷാജിക്ക് ലഭിക്കുന്ന വലിയ ജനപിന്തുണ വോട്ടായി മാറ്റുന്നതിനും, വൻ ഭൂരിപക്ഷത്തോടെ അദ്ദേഹത്തെ വിജയിപ്പിക്കുന്നതിനും വാർഡിലെ മുഴുവൻ യുഡിഎഫ് പ്രവർത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ യോഗത്തിൽ തീരുമാനമായി. 

വരും ദിവസങ്ങളിൽ വാർഡിന്റെ വിവിധ ഭാഗങ്ങളിൽ കുടുംബയോഗങ്ങളും സ്ക്വാഡ് പ്രവർത്തനങ്ങളും സജീവമാക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}