പുത്തൂർ സ്കൂളിൽ വാനനിരീക്ഷണ ക്ലാസ് സംഘടിപ്പിച്ചു

കോട്ടക്കൽ: പുത്തൂർ ഗവ. എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കുമായി വാനനിരീക്ഷണ ക്ലാസ് സംഘടിപ്പിച്ചു. പ്രപഞ്ചരഹസ്യങ്ങളെ അടുത്തറിയാനും വാനനിരീക്ഷണത്തിലെ കൗതുകങ്ങൾ പങ്കുവെക്കാനുമായി സംഘടിപ്പിച്ച ക്ലാസിന് ദേശീയ അധ്യാപക അവാർഡ് ജേതാവും പ്രമുഖ വാനനിരീക്ഷകനുമായ കെ.പി. മനോജ് കോട്ടക്കൽ നേതൃത്വം നൽകി.

പി.ടി.എ പ്രസിഡന്റ് എം. ഷഫറലി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രദേശത്തെ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. വാനനിരീക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും തിരിച്ചറിയുന്ന രീതികളെക്കുറിച്ചും ക്ലാസിൽ വിശദീകരിച്ചു.

പരിപാടിക്ക് ടി. ഫൗസിയ, ടി.കെ. റംഷീദ, റിയാസ് കൊല്ലേത്ത്, ടി. കറിംഷിദ, കെ.കെ. രമ്യരാജ്, ഷിജിത ചാലിൽ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}