സ്പെഷ്യൽ വിഷുക്കണി കിറ്റും, കൂപ്പണുകളും; ഓഫറുകളുടെ പൊടിപൂരവുമായി സപ്ലൈകോ

ഈസ്റ്ററും വിഷുവും മുന്നോടിയായി സപ്ലൈകോ സംസ്ഥാനത്താകമാനം ഈസ്റ്റർ–വിഷു ഫെയറുകൾ സംഘടിപ്പിക്കുന്നു. ഏപ്രിൽ 1 മുതൽ 14 വരെയാണ് ഫെയർ നടക്കുന്നത്. മാവേലി സ്റ്റോറുകൾ ഒഴികെയുള്ള സപ്ലൈകോയുടെ മറ്റ് വില്പനശാലകളെല്ലാം ഈ കാലയളവിൽ ഈസ്റ്റർ–വിഷു ഫെയറുകളായി പ്രവർത്തിക്കും.

വിഷുവിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 16 അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ വിഷുക്കണി പ്രത്യേക കിറ്റ് 1250 രൂപ വിലയുള്ളത് 1001 രൂപയ്ക്ക് ലഭ്യമാക്കും. പഞ്ചസാര, ചെറുപയർ, വൻപയർ, കടല, ശർക്കര പൊടി, ശബരി (സേമിയ/പാലട) പായസം മിക്സ്, പായസക്കൂട്ട്, മിൽമ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോൾഡ് ചായപ്പൊടി ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കൻ മസാല, ഗരം മസാല എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കൂടാതെ, സപ്ലൈകോ മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ ബങ്കുകൾ, എൽപിജി ഔട്ട്ലെറ്റുകൾ ഒഴികെയുള്ള വില്പനശാലകളിൽ നിന്ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പൺ നൽകും. ഈ കൂപ്പൺ ഏപ്രിൽ 16 മുതൽ മെയ് 30 വരെ സപ്ലൈകോയുടെ ഏതെങ്കിലും വില്പനശാലയിൽ നിന്ന് 1000 രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുമ്പോൾ റിഡീം ചെയ്യാവുന്നതാണ്.

വിഷു ആഘോഷങ്ങളെ മുൻനിർത്തി വിലക്കുറവും പ്രത്യേക ഓഫറുകളും ഒരുക്കിയുള്ള ഈ മേളകൾ ഉപഭോക്താക്കൾക്ക് ആശ്വാസമാകുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}