ഇബ്നു തൈമിയ്യയുടെ 'ലാമിയ്യ' മനപ്പാഠമാക്കി വിദ്യാർത്ഥികൾ; ദാറുസ്സലാം ദർസ് കുട്ടികളെ അനുമോദിച്ചു

വേങ്ങര: ഇബ്നു തൈമിയ്യ (റഹിമഹുള്ളാഹ്) രചിച്ച വിശ്വപ്രസിദ്ധമായ ‘ലാമിയ്യ’ എന്ന ഗ്രന്ഥം പൂർണ്ണമായും മനപ്പാഠമാക്കി ദാറുസ്സലാം ദർസിലെ വിദ്യാർത്ഥികൾ മാതൃകയായി. വേങ്ങര ചേറൂർ റോഡിലെ ദാറുസ്സലാം മസ്ജിദിന് കീഴിൽ പ്രവർത്തിക്കുന്ന ദർസിലെ വിദ്യാർത്ഥികളായ മിസ്ഹബ്, അഷ്മിൽ, അഫ്നാൻ എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്.

അമൂല്യമായ ഈ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ ദാറുസ്സലാം ദർസ് കമ്മിറ്റി പ്രത്യേകമായി അനുമോദിച്ചു. വേങ്ങര മണ്ഡലത്തിലെ മുതിർന്ന ഇസ്ലാഹി നേതാവ് കെ.വി. ആലസ്സൻ ഹാജി വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. 

മതപഠന രംഗത്ത് വിദ്യാർത്ഥികൾ കാണിക്കുന്ന താല്പര്യം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം ചടങ്ങിൽ പറഞ്ഞു. നിലവിൽ ദാറുസ്സലാം മസ്ജിദിന് കീഴിൽ ദർസ് സംവിധാനത്തിന് പുറമെ ഡെയിലി മദ്രസയും, അവധി ദിവസങ്ങളിൽ പ്രവർത്തിക്കുന്ന ഹോളിഡേ മദ്രസയും വിജയകരമായി നടന്നുവരുന്നുണ്ട്. പ്രദേശത്തെ മത-വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് ഈ സ്ഥാപനം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}