വള്ളിക്കുന്ന്: വള്ളിക്കുന്ന് മണ്ഡലത്തിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥിയും
ആം ആദ്മി പാർട്ടി വെൽഫെയർ അസോസിയേഷൻ സൗദി അറേബ്യ ( ആവാസ്) റിയാദ് സെൻട്രൽ കമ്മിറ്റി കൺവീനറുമായ പി എൻ അബ്ദുൽ അസീസ് കടലുണ്ടി,
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബ ക്കർ മുസ്‌ലിയാരെ സന്ദർശിച്ച് അനുഗ്രഹം തേടി. നിയമസഭാ തിരഞ്ഞെടുപ്പിൻറെ പ്രചാരണ ചൂടിലേക്ക് കടക്കുന്നതിന് മു
ന്നോടിയായാണ് ഉസ്താദിനെ നേരിൽകണ്ടത്. നാടിൻ്റെ നന്മക്കും വിജയത്തിനുമായി കാന്തപുരം ഉസ്താദും, കടലുണ്ടി ഖലീൽ ബുഖാരി തങ്ങളും ചേർന്ന് അദ്ദേഹത്തെ ആശീർവദിക്കുകയും ചെയ്തു.
കമറുദ്ദീൻ പാണംബ്ര, അബ്ദുറഹീം പൂക്കത്ത്, അബ്ദു ഷുക്കൂർ പി എം, എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം അനുഗമിച്ചിരുന്നു.