വേങ്ങര: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വേങ്ങര നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി വി.എൻ ജയകൃഷ്ണൻ വരണാധികാരി മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രമുഖ നേതാക്കളുടെയും പ്രവർത്തകരുടെയും വലിയ നിരയോടൊപ്പമാണ് അദ്ദേഹം പത്രിക സമർപ്പിക്കാനെത്തിയത്.
സ്ഥാനാർഥിയോടൊപ്പം പിതാവ് നാരായണൻ നായർ, ബി.ജെ.പി ജില്ലാ സെക്രട്ടറിമാരായ രാജേഷ് കോഡൂർ, ഷിബു അനന്തായൂർ എന്നിവർ സന്നിഹിതരായിരുന്നു. കൂടാതെ സംസ്ഥാന സമിതി അംഗം കെ. വേലായുധൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എ.പി ഉണ്ണി, സി. കുട്ടൻ, ജില്ലാ മീഡിയ കൺവീനർ ടി. ബൈജു, ഇ.വി രാധാകൃഷ്ണൻ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.
പറപ്പൂർ മണ്ഡലം പ്രസിഡണ്ട് ബാബുരാജൻ പറപ്പൂർ, ടി. ജനാർദ്ദനൻ, കെ.എം മധുസൂദനൻ, ടി.പി സുരേഷ്ബാബു, പി. സുനിൽകുമാർ, സി. വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡണ്ട് ഒ.സി അദ്നാൻ, പി. അറുമുഖൻ, സി. ദിലീപ്കുമാർ, കെ.ടി നാരായണൻ, എ.പി സുന്ദരൻ, എം. ചന്ദ്രൻ, വി. ജയൻ, എം.കെ സതീഷ് തുടങ്ങിയ നേതാക്കളും സ്ഥാനാർഥിക്കൊപ്പം പത്രികാ സമർപ്പണത്തിൽ പങ്കെടുത്തു.