വേങ്ങരയിൽ എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കം

വേങ്ങര: ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) വേങ്ങര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥിയുടെ റോഡ് ഷോയും ആവേശകരമായി നടന്നു. വികസനവും വിശ്വാസവും മുദ്രാവാക്യമാക്കി തിരഞ്ഞെടുപ്പിനെ നേരിടുന്ന എൻ.ഡി.എയുടെ മണ്ഡലം കൺവെൻഷൻ വേങ്ങര പി.പി. ഹാളിൽ ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.

വികസനത്തിന്റെയും വിശ്വാസത്തിന്റെയും രാഷ്ട്രീയമാണ് എൻ.ഡി.എ മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പൊതുപ്രവർത്തന രംഗത്ത് എന്നും സജീവമായിട്ടുള്ള ജയകൃഷ്ണൻ വേങ്ങരയിലെ ജനഹൃദയങ്ങളിലാണ് ഇടം പിടിച്ചിരിക്കുന്നത്. കേരളത്തിൽ സകല രാഷ്ട്രീയ ശത്രുക്കളും കൈകോർത്താണ് എൻ.ഡി.എയെ നേരിടാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലം പ്രസിഡന്റ് സി. ബാബുരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ നേതാക്കൾ പങ്കെടുത്തു. സംസ്ഥാന കൗൺസിലർമാരായ എ.പി. ഉണ്ണി, സി. കുട്ടൻ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ഒ.സി. അദ്നാൻ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് സി.പി. ഗിരിജ, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് കെ.എം. സുധീഷ്, എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് വി.പി. രവി, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് തെങ്ങിലാൻ ബഷീർ, ജില്ലാ കമ്മിറ്റി അംഗം കെ.പി. വിബീഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി. ജനാർദ്ദനൻ, എൻ.കെ. ശ്രീധർ തുടങ്ങിയവർ കൺവെൻഷനിൽ സംസാരിച്ചു.

കൺവെൻഷന് ശേഷം മണ്ഡലത്തിൽ സ്ഥാനാർത്ഥിയുടെ പര്യടനത്തിന്റെ ഭാഗമായി വിപുലമായ റോഡ് ഷോയും സംഘടിപ്പിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വേങ്ങര പി.പി. ഹാളിൽ നിന്നും ആരംഭിച്ച റോഡ് ഷോ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലൂടെ സഞ്ചരിച്ചു.

നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത റോഡ് ഷോ വേങ്ങര കുറ്റാളൂരിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുൻപിൽ സമാപിച്ചു. വരും ദിവസങ്ങളിൽ പ്രചാരണം കൂടുതൽ ശക്തമാക്കാനാണ് എൻ.ഡി.എ നേതൃത്വത്തിന്റെ തീരുമാനം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}