വേങ്ങര: കേരള വനം-വന്യജീവി വകുപ്പ് ഫോറസ്ട്രി ഡിവിഷൻ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ വെച്ച് ട്രോമ കെയർ വേങ്ങര യൂണിറ്റിനുള്ള സ്‌നേക്ക് റെസ്‌ക്യൂ കിറ്റ് കൈമാറി.
വനം-വന്യജീവി വകുപ്പ് മന്ത്രിയിൽ നിന്നും വേങ്ങര യൂണിറ്റ് ഡെപ്യൂട്ടി ലീഡർ ഇല്യാസ് പുള്ളാട്ട് കിറ്റ് ഏറ്റുവാങ്ങി.
ചടങ്ങിൽ പി.കെ. ഉബൈദുള്ള എം എൽ എ, ഐ.എഫ്.എസ് ഉദ്യോഗസ്ഥ ആർ കീർത്തി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ഹാജി എന്നിവർ സാന്നിഹിതരായിരുന്നു.
വന്യജീവി സംരക്ഷണത്തിനും ജനവാസ മേഖലകളിൽ ഇറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടി കാട്ടിലേക്ക് തിരിച്ചുവിടുന്നതിനും സന്നദ്ധ പ്രവർത്തകർക്ക് ഈ കിറ്റ് ഏറെ സഹായകമാകും.
ഫോറസ്ട്രി ഡിവിഷന്റെ പുതിയ ഓഫീസ് പ്രവർത്തനമാരംഭിക്കുന്നതോടെ വനം വകുപ്പിന്റെ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ വേഗത്തിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.