തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി 19-ാം വാർഷികം ആഘോഷിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ 19-ാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. തിരൂരങ്ങാടി കോപ്പറേറ്റീവ് കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ ഉപഭോക്തൃ തർക്ക പരിഹാര സെമിനാറും ഇതോടൊപ്പം നടന്നു.

പി.യു.സി.എൽ നേതാവ് അഡ്വക്കേറ്റ് പി.എ. പൗരൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഓൺലൈൻ ബിസിനസ് രംഗത്തെ ചതിക്കുഴികളെക്കുറിച്ചും, ആകർഷകമായ പരസ്യങ്ങളിലൂടെ യുവതലമുറയെ വഞ്ചിക്കുന്ന രീതികളെക്കുറിച്ചും അദ്ദേഹം ക്ലാസ്സെടുത്തു. ഓൺലൈൻ പർച്ചേസുകളിൽ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പിനിരയായാൽ കൺസ്യൂമർ സൊസൈറ്റി വഴി എപ്രകാരം നിയമനടപടികൾ സ്വീകരിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് പൊതുജനങ്ങളുടെ സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി.

ഡോ. അബ്ദുൽ റസാഖ് സുല്ലമി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി നഗരസഭ ചെയർപേഴ്സൺ സി.പി. ഹബീബ മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് ടി.ടി. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.വി. സലീം, അബ്ദുൽ റഹീം പൂക്കത്ത്, ഷെഫീഖ് പച്ചായി, അഡ്വ. ശരീഫ് പൈനാട്ടിൽ, അസീസ് കടലുണ്ടി, അബുലൈസ് കൊടിഞ്ഞി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}