വേങ്ങര: പുണ്യമാസമായ റംസാനിൽ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിൽ നിന്നും സമാഹരിച്ച തുക ഹോപ്പ് ഫൗണ്ടേഷൻ പാലിയേറ്റീവിന് കൈമാറി. ഹോപ്പ് ഫൗണ്ടേഷൻ പാലിയേറ്റീവ് ഡിവിഷൻ സെക്രട്ടറി സി.കെ. മുഹമ്മദ് അലി മാസ്റ്റർ വാർഡ് ഭാരവാഹികളിൽ നിന്നും തുക ഏറ്റുവാങ്ങി.
സാന്ത്വന ചികിത്സാ രംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ഹോപ്പ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാനാണ് വാർഡ് കമ്മിറ്റി ഈ തുക സമാഹരിച്ചത്.
ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് ഭാരവാഹികളായ ഗഫൂർ നടുത്തോടി, ശരീഫ് അടുവണ്ണി, ഫൈസൽ മുതുവാടാൻ, ഷാഫി കക്കാട്ടിരി എന്നിവരും പ്രമുഖ കെ.എം.സി.സി നേതാവ് എ.കെ. അബൂബക്കർ സാഹിബ്, ഹോപ്പ് ഫൗണ്ടേഷൻ സെക്രട്ടറി വി.എസ്. മുഹമ്മദ് അലി എന്നിവരും സംബന്ധിച്ചു.