വേങ്ങരയിൽ പിക്കപ്പ് വാനിടിച്ച് മുൻ കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

വേങ്ങര: മലപ്പുറം-വേങ്ങര റോഡിൽ ടൗണിന് സമീപം പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു. ഊരകം സ്വദേശിയും മുൻ വേങ്ങര കെ.എസ്.ഇ.ബി ജീവനക്കാരനുമായ സുന്ദരൻ ആണ് മരിച്ചത്. ഇന്ന് (ബുധനാഴ്ച) ആയിരുന്നു അപകടം.

വേങ്ങര ടൗണിന് സമീപം വെച്ച് ദോസ്ത് പിക്കപ്പ് വാൻ സുന്ദരനെ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തുകയും ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഇദ്ദേഹത്തിന്റെ ഭാര്യവീട് വേങ്ങരയിലാണ്. നിലവിൽ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}