വേനൽ കടുത്തതോടെ നാരങ്ങവില കുതിക്കുന്നു; ഒരു മാസത്തിനിടെ വർധിച്ചത് ഇരട്ടിയിലധികം

വേനല്‍ കടുത്തതോടെ ചെറുനാരങ്ങയുടെ വില കുത്തനെ ഉയരുന്നു. കിലോയ്ക്ക് 200 രൂപക്ക് മുകളിലാണ് മൊത്തവില. വേനലിന് മുമ്പ് 50,60 രൂപയായിരുന്നു വില. ഇതാണ് ഇപ്പോള്‍ കുതിച്ച് 250 ല്‍ എത്തിയിരിക്കുന്നത്. ചില്ലറ മാര്‍ക്കറ്റില്‍ ഒരു നാരങ്ങയ്ക്ക് അഞ്ച് രൂപയ്ക്കടുത്ത് നല്‍കണം. കഴിഞ്ഞ മാസം 100-120 രൂപയായിരുന്നു.

വേനല്‍ കടുത്തതും ലഭ്യത കുറഞ്ഞതുമാണ് വില കുതിച്ചുയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.  വിഷുത്തലേന്ന് 180 രൂപയായിരുന്നു ചെറുനാരങ്ങ വില. ചൂട് ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ വില ഉടനെ കുറയാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

നാരങ്ങയ്ക്ക് മാത്രമല്ല, നാരങ്ങാവെള്ളത്തിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. 15 രൂപ മുതല്‍ ലഭിച്ചിരുന്ന നാരങ്ങാവെള്ളത്തിന് പലയിത്തും 25 രൂപ വരെയാണ് ഇടാക്കുന്നത്.

കനത്ത ചൂടും ജലക്ഷാമവും മൂലം പച്ചക്കറിയടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും ഇറച്ചിക്കോഴിക്കും വില വര്‍ധിച്ചിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}