തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ വെച്ച് നടന്ന മലപ്പുറം ജില്ലാ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല പ്രകടനവുമായി എ എഫ് സി മാർഷ്യൽ ആർട്സ് അക്കാദമി. അക്കാദമിയിലെ വിദ്യാർത്ഥികൾ വിവിധ വിഭാഗങ്ങളിലായി മികച്ച പോരാട്ടം കാഴ്ചവെച്ച് മെഡലുകൾ കരസ്ഥമാക്കി.
അക്കാദമിക്ക് വേണ്ടി മത്സരിച്ച മുഹമ്മദ് സുഹൈൽ, സിയാ ഫാത്തിമ, ഫർഹാൻ, മുഹമ്മദ് മുഹിയദ്ധീൻ രിഫായി, ഷാനിദ് എന്നിവരാണ് ശ്രദ്ധേയമായ വിജയം നേടിയത്. ചിട്ടയായ പരിശീലനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് ഇവർ ഈ നേട്ടം കൈവരിച്ചത്.
പ്രശസ്ത പരിശീലകൻ സെൻസെയ് കുഞ്ഞു മാഹിൻ അബൂബക്കർ മാഷിന്റെ കീഴിലാണ് ഈ വിദ്യാർത്ഥികൾ പരിശീലനം നേടുന്നത്. ചാമ്പ്യൻഷിപ്പിലെ ഈ മികച്ച നേട്ടം അക്കാദമിക്കും പരിശീലകനും അഭിമാനമായി മാറി. വിജയികളെ അക്കാദമി ഭാരവാഹികളും കായിക പ്രേമികളും അഭിനന്ദിച്ചു.