ഊരകം കെ.എസ്.ഇ.ബി ഓഫീസ് മുസ്ലിം യൂത്ത് ലീഗ് ഉപരോധിച്ചു

വേങ്ങര: രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ തുടർച്ചയായി വൈദ്യുതി തടസ്സപ്പെടുന്നതിൽ പ്രതിഷേധിച്ച് ഊരകം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു. ജനങ്ങളെ ദുരിതത്തിലാക്കുന്ന കെ.എസ്.ഇ.ബിയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നത്.

രാത്രികാലങ്ങളിൽ യാതൊരുവിധ മുൻകൂർ അറിയിപ്പുമില്ലാതെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് പതിവാകുകയാണെന്നും, ഇത് വിദ്യാർത്ഥികൾക്കും പ്രായമായവർക്കും ഒരുപോലെ പ്രയാസം സൃഷ്ടിക്കുന്നുവെന്നും പ്രതിഷേധക്കാർ ആരോപിച്ചു. മണ്ഡലം യൂത്ത് ലീഗ് ട്രഷറർ നൗഫൽ മമ്പീതി ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാത്ത പക്ഷം വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ഹംസ കണ്ണൻതൊടി, ജസീം എൻ, മുനവർ കളത്തിങ്ങൽ, യാസീൻ എം, ഷുഹൈബ് പി, അഫ്സൽ, സാദിഖ് ടി.എം, ഇല്യാസ്, സലീം കുറ്റാളൂർ, നജാദ്, അബ്ദുറഹ്മാൻ, മഹ്‌റൂഫ്, ജസീൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}