കുമരകത്ത് മുങ്ങിമരിച്ച നബാൻ്റെ വീട് കെ.എം ഷാജി സന്ദർശിച്ചു; കുടുംബത്തെ ആശ്വസിപ്പിച്ചു

വേങ്ങര: കുമരകത്തെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ച വേങ്ങര വെട്ടുതോട് സ്വദേശി കാപ്പിൽ നബാൻ്റെ വസതി മുതിർന്ന മുസ്‌ലിം ലീഗ് നേതാവും വേങ്ങരയിലെ യു ഡി എഫ്‌ സ്ഥാനാർത്ഥിയുമായിരുന്ന കെ.എം ഷാജി സന്ദർശിച്ചു. അപ്രതീക്ഷിതമായ നബാൻ്റെ വേർപാടിൽ വിങ്ങിപ്പൊട്ടുന്ന കുടുംബാംഗങ്ങളെ അദ്ദേഹം നേരിൽ കണ്ട് ആശ്വസിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് കുമരകത്തെ റിസോർട്ടിൽ വെച്ച് നബാൻ അപകടത്തിൽപ്പെട്ടത്. നബാൻ്റെ വിയോഗം നാടിന് വലിയ നോവായി മാറിയിരിക്കുകയാണ്.

സന്ദർശന വേളയിൽ പഞ്ചായത്ത് ലീഗ് സെക്രട്ടറി ടി.വി. ഇഖ്ബാൽ, പറങ്ങോടത്ത് അബ്ദുൽ അസീസ്, കാപ്പിൽ റഷീദ്, ഫക്കറുദ്ധീൻ കെ.കെ, സക്കരിയ്യ പി.എ, വടേരിക്കരിം ഹാജി, പുള്ളാട്ട് ബാവ തുടങ്ങി പ്രമുഖ പ്രാദേശിക നേതാക്കളും കെ.എം ഷാജിയോടൊപ്പം ഉണ്ടായിരുന്നു. നബാൻ്റെ മാതാപിതാക്കളെയും ബന്ധുക്കളെയും കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ സംഘം, കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}