വോട്ടിങ് യന്ത്രങ്ങൾ സജ്ജം: മലപ്പുറത്ത് ഇ.വി.എം കമ്മീഷനിങ് പുരോഗമിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മീഷനിങ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ആരംഭിച്ചു. ജില്ലയിലെ 16 മണ്ഡലങ്ങളുടെയും സ്വീകരണ-വിതരണ കേന്ദ്രങ്ങളിലാണ് ഇ.വി.എം കമ്മീഷനിങ് ഇന്ന് നടന്നത്. നാളെയും (വ്യാഴം) കമ്മീഷനിങ് തുടരും. അതത് നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കമ്മിഷനിങ് നടന്നത്. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ബാലറ്റ് ലേബലുകള്‍ ഇ.വി.എം ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്യുന്നതാണ് കാന്‍ഡിഡേറ്റ് സൈറ്റിംഗ് പ്രക്രിയ. കമ്മീഷനിങിന് ശേഷം സ്ട്രോങ് റൂമില്‍ സൂക്ഷിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ പോളിങ് ദിവസത്തിന്റെ തലേന്ന് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും.

മലപ്പുറം ഗവ. കോളേജിലെ  ഇ.വി.എം കമ്മീഷനിങ് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, പൊതുനിരീക്ഷകന്‍ എം.ബി.രാജേഷ് ഗൗഡ എന്നിവര്‍ സന്ദര്‍ശിച്ചു. വേങ്ങര, തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലങ്ങളുടെ ഇ.വി.എം.കമ്മീഷനിങ് നടക്കുന്ന കേന്ദ്രങ്ങളും പോസ്റ്റല്‍ ബാലറ്റ് സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമും ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}