പറവകൾക്ക് തണലായി ജെ.സി.ഐ കോട്ടക്കൽ; ‘പറവക്കൊരു തണ്ണീർക്കുടം’ പദ്ധതിക്ക് തുടക്കമായി

കോട്ടക്കൽ: നാടിനെ പൊള്ളിക്കുന്ന കഠിനമായ വേനൽ ചൂടിൽ പക്ഷികൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ജെ.സി.ഐ കോട്ടക്കൽ ചാപ്റ്റർ നടപ്പിലാക്കുന്ന ‘പറവക്കൊരു തണ്ണീർക്കുടം’ പദ്ധതിക്ക് തുടക്കമായി. കോട്ടക്കൽ മുനിസിപ്പൽ ചെയർമാൻ കെ.കെ. നാസർ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

സമൂഹത്തിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും മറ്റു ജീവജാലങ്ങളോടുള്ള കരുതൽ വളർത്തുന്നതിനുമായി ജെ.സി.ഐ ആവിഷ്കരിച്ച പരിസ്ഥിതി സൗഹൃദ പദ്ധതികളുടെ ഭാഗമായാണ് പ്രസ്തുത പരിപാടി സംഘടിപ്പിക്കുന്നത്. 

ചടങ്ങിൽ ചാപ്റ്റർ പ്രസിഡൻ്റ് സാദിഖ് അലി തുപ്പിലിക്കാട്ട് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ അസ്‌ലം.സി.കെ, ത്വാഹ ഉവൈസ്, ഷഫീഖ് വടക്കൻ, ശാദുലി ഹിറ, അസീസ് പുതുക്കിടി, സുന്ദർജി, അവറാൻ കുട്ടി, ഹിബ ജലീൽ, റഷീദ് കല്ലിടുമ്പിൽ, ഹൈദ്രസ്.ടി.കെ തുടങ്ങിയവർ സംസാരിച്ചു. 

വേനൽക്കാലത്ത് പക്ഷികൾ അനുഭവിക്കുന്ന ജലക്ഷാമം പരിഹരിക്കുന്നതിനായി നാടിൻ്റെ വിവിധ ഭാഗങ്ങളിൽ മൺപാത്രങ്ങളിൽ വെള്ളം കരുതി വെക്കുന്നതാണ് ഈ പദ്ധതി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}