വണ്ടൂരിൽ വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിക്ക് സൂര്യാഘാതമേറ്റു

വണ്ടൂരില്‍ വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരിക്ക് സൂര്യാഘാതമേറ്റു. ഇസാ ജോണ്‍ എന്ന കുട്ടിക്കാണ് സൂര്യാഘാതമേറ്റത്.
കുട്ടിയുടെ കൈകള്‍ക്കും വയറിനും പൊള്ളലേറ്റതിനെത്തുടര്‍ന്ന് വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ചിലയിടങ്ങളിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തുന്നതിനാല്‍ എല്ലാ ജില്ലകളിലും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}