വലിയോറ: വലിയോറ ദേശപ്രഭ വായനശാല ബാലവേദിയുടെ ഔദ്യോഗിക ഉദ്ഘാടനം പി.കെ. മൊയ്തീൻകുട്ടി മാസ്റ്റർ നിർവഹിച്ചു. കുട്ടികളിൽ വായനാശീലവും കലാപരമായ അഭിരുചികളും വളർത്തുന്നതിനായി വായനശാലകൾ കേന്ദ്രീകരിച്ച് ഇത്തരം വേദികൾ സജീവമാകേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ യു. ഹമീദലി, പി.കെ. മുഹമ്മദ് മാസ്റ്റർ, പി.ടി. അസൈനാർ, കെ. നാസിയ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ബാലവേദിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റിയ മറിയം കെ. (ചെയർമാൻ), ഹെന്ന പി.കെ. (കൺവീനർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഫാത്തിമ റിഫ പി.ടി., അവാഫ് എം.ഇ. എന്നിവരെ ജോയിന്റ് കൺവീനർമാരായും യോഗം തിരഞ്ഞെടുത്തു.
ബാലവേദിയുടെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി മെയ് 19-ന് വിദ്യാർത്ഥികൾക്കായി വായനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്തെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിനുമായാണ് മത്സരങ്ങൾ ക്രമീകരിക്കുന്നത്.