വേങ്ങര: പ്ലസ് ടു പരീക്ഷയിൽ വി.എച്ച്.എസ്.ഇ (VHSE) വിഭാഗത്തിൽ മികച്ച വിജയം കരസ്ഥമാക്കി ജി.വി.എച്ച്.എസ്.എസ് വേങ്ങര. സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നിന്ന് നാല് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി മികച്ച നേട്ടം കൈവരിച്ചു.
എൽ.ടി.പി.എം (LTPM) കോഴ്‌സിലെ നൈന ഫാത്തിമ എം. സി.ആർ.ബി (CRB) കോഴ്‌സിലെ അനഘ എം. അനശ്വര എം, ഫാത്തിമ നദീറ കെ എന്നിവരാണ് ഫുൾ എ പ്ലസ് നേടിയത്. കൊമേഴ്‌സ് ബാച്ച് ആയ സി.ആർ.ബിയിലെ 30-ൽ 29 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് യോഗ്യത നേടിയതും ശ്രദ്ധേയമായി. സംസ്ഥാന ശരാശരിയേക്കാൾ മികച്ച പ്രകടനമാണ് സ്‌കൂൾ ഇത്തവണ കാഴ്‌ച വച്ചിരിക്കുന്നത്.
ജി.വി.എച്ച്.എസ്.എസ് വേങ്ങരയിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ താഴെ പറയുന്ന നാല്
കോഴ്‌സുകളാണുള്ളത്
ഇ.ഡി.എസ് (EDS - ഇലക്ട്രിക്കൽ)
ഡബ്ല്യു.ഡി.ഇ (WDE - കമ്പ്യൂട്ടർ സയൻസ്)
എൽ.ടി.പി.എം (LTPM - ലാബ് ടെക്‌നിഷ്യൻ
സി.ആർ.ബി (CRB - ഫുഡ് പ്രൊസസിംഗ്)
സ്കൂളിലെ പ്ലസ് വൺ കോഴ്‌സുകളിലേക്കുള്ള അഡ്‌മിഷനായി വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.